യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമായി മത്സ്യ മാര്‍ക്കറ്റില്‍ നിന്നുള്ള ദുര്‍ഗന്ധം. സുല്‍ത്താന്‍ ബത്തേരി ചുങ്കം മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തിന് പുറകിലായി നിഷേപിച്ചിരിക്കുന്ന മത്സ്യവശിഷ്ടങ്ങളില്‍ നിന്നുമാണ് അസഹനിയമായ ദുര്‍ഗന്ധം വമിക്കുന്നത്. അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലന്ന് പരിസരവാസികള്‍ പറയുന്നു.സുല്‍ത്താന്‍ ബത്തേരി ചുങ്കം മാര്‍ക്കറ്റ് പരിസരത്താണ് മത്സ്യവശിഷ്ടങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതില്‍ നിന്നുള്ള ദുര്‍ഗന്ധമാണ് ഇവിടെയെത്തുന്ന യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമാവുന്നത്. ഒരു മാസത്തേളമായി ഇവിടെ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിട്ട്.
കഴിഞ്ഞ ദിവസം അസഹനിയമായ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ പരിസരവാസികള്‍ മാര്‍ക്കറ്റ് പരിസരം പരിശോധിച്ചപ്പോഴാണ് മാര്‍ക്കറ്റിന്റെ പിന്‍ഭാഗത്ത് ചാക്കുകളില്‍ കെട്ടിയ ഉപേക്ഷിച്ച നിലയില്‍ മല്‍സ്യവശിഷ്ട്ടങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ നിന്നുള്ള ദുര്‍ഗന്ധം കാരണം സമീപത്തെ കച്ചവട സ്ഥാപനങ്ങളില്‍ പോലും ആളുകള്‍ കയറുന്നില്ല. ടൗണിലേക്ക് വരെ ഇതിന്റെ ദുര്‍ഗന്ധം ഉണ്ടാകുന്നുണ്ട്. സംഭവം നഗരസഭ അധികൃതരെ അറിയിച്ചിട്ടും നടപടിയില്ലന്നുമാണ് ആരോപണം.