ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം :സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു.

0

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദാഹര്‍ മുഹമ്മദിനെ ആശുപത്രിയില്‍ അതിക്രമിച്ചു കയറി കയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു.സംഭവത്തില്‍ ഡോ.ദാഹര്‍ മുഹമ്മദ് പോലീസിന് നല്‍കിയ പരാതിയില്‍ സത്വര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം അടച്ചിടുന്നത് അടക്കം കടുത്ത സമരപരിപാടികളിലേക്ക് കടക്കുമെന്ന് സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധ യോഗം മുന്നറിയിപ്പ് നല്‍കി.ഡോ. കൃഷ്ണപ്രിയ, ഡോ. ദിവ്യ എം നായര്‍, ടി കെ ശാന്തമ്മ, അജിത്ത്കുമാര്‍, ഡോ.നഫ്രാസ്, അമല്‍ കെ ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!