അത്തിനിലം ഞണ്ടുകുളത്തില്‍ ജോണി ജോര്‍ജ്ജ്, മൈലമ്പാടി പള്ളിക്കുളങ്ങര അഭിജിത്ത്, മൈലമ്പാടി വണ്ണമ്പറമ്പില്‍ വിഷ്ണു എന്നിവരെയാണ് മീനങ്ങാടി പോലിസ് വടുവന്‍ചാല്‍ ചിത്രഗിരിയില്‍ നിന്നും സാഹസികമായി പിടികൂടിയത്. മീനങ്ങാടിയിലെ സ്വകാര്യ ബാറിന് സമീപമുണ്ടായ അടിപിടിക്കേസിലാണ് ഇവരെ പോലിസ് പിടികൂടിയത്.
കഴിഞ്ഞ മാസം 30 ന് മീനങ്ങാടിയിലെ ബാറിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ബാറിന് മുന്‍വശത്തെ ഫുട്പാത്തില്‍ നിന്നും കുപ്പിഗ്ലാസ് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പിച്ചു എന്ന കേസില്‍ ഒളിവിലായിരുന്ന പ്രതികളെയാണ് മീനങ്ങാടി പോലിസ് ഇന്ന് കസ്റ്റഡിയിലെടുത്തത്. മേപ്പാടി പോലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞ കൊലക്കേസ് പ്രതി ലെനിനെ രക്ഷപ്പെടാര്‍ സഹായിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയയാളാണ് ജോണി ജോര്‍ജ്ജ്. ഇതു കൂടാതെ ബത്തേരി പോലിസ് സ്റ്റേഷനില്‍ ഒന്നും മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ മൂന്നും കേസുകളില്‍ പ്രതിയാണ് ഇയാള്‍. പിടിയിലായ അഭിജിത്തിന്റെയും വിഷ്ണുവിന്റെയും പേരില്‍ മീനങ്ങാടി പോലിസില്‍ മറ്റ് മൂന്ന് കേസുകളും നിലവിലുണ്ട് . മീനങ്ങാടി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ് . മീനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ PJ കുര്യാക്കോസ്, SI വിനോദ് കുമാര്‍, SCPO മാരായ സുരേഷ് ശിവദാസന്‍, CPO മാരായ ക്ലിന്റ്, വിനോയ്, രാജു, ഖാലിദ് എന്നിവരുടെ സംഘമാണ് ഇവരെ പിടികൂടിയത്.