എക്‌സിബിഷനില്‍ സ്റ്റാള്‍ തുടങ്ങി
വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം ആറാട്ട് മഹോല്‍സവത്തിനോടനുബന്ധിച്ച് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി എക്‌സിബിഷനില്‍ സ്റ്റാള്‍ തുടങ്ങി.പൊതു ജനങ്ങള്‍ക്ക് നിയമ സഹായത്തിന് സഹായിക്കുന്ന തരത്തിലുള്ള ലഖുലേഖനങ്ങള്‍, പ്രശസ്ത നിയമ വിദഗ്ദര്‍ മാര്‍ തയ്യാറാക്കിയ പുസ്തകള്‍ എന്നിവ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി ചെയര്‍മാനും, സ്‌പെഷ്യല്‍ ജഡ്ജിയുമായ പി.ടി.പ്രകാശന്‍ ഉദ്ഘാടനം ചെയ്യ്തു. തഹസില്‍ദാര്‍ എ.ജെ അഗസ്റ്റിന്‍,എസ്എച്ച്ഒ എം.എം അബ്ദുല്‍ കരീം, ആഘോഷ കമ്മിറ്റി പ്രസിഡണ്ട് കെ സി സുനില്‍ കുമാര്‍, അശോകന്‍ ഒഴക്കോടി, വേണു കാളിന്ദി എന്നിവര്‍ പങ്കെടുത്തു.