പോക്‌സോ കേസില്‍ പ്രതിക്ക് 61 വര്‍ഷവും ജീവപര്യന്തവും തടവ് ശിക്ഷയും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കല്‍പ്പറ്റ അതിവേഗ പോക്‌സോ കോടതി. ഇരയ്ക്ക് ജില്ലാ നിയമസഹായ സേവന സമിതിയുടെ നഷ്ടപരിഹാരവും നല്‍കാന്‍ വിധിയായി. മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കേസിലാണ് വിധി.മേപ്പാടി വിത്തുകാട് സമരഭൂമിയിലെ കാര്‍മ്മല്‍ കുന്ന് കോളനിയിലെ കേശവന്റെ മകന്‍ കൃഷ്ണ (29) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് (പോക്‌സോ ) കോടതി ജഡ്ജി കെ.ആര്‍.സുനില്‍കുമാര്‍ ശിക്ഷ വിധിച്ചത്. മൂന്ന് വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം വീതം തടവും ഓരോ ലക്ഷം രൂപ പിഴയും മറ്റൊരു വകുപ്പ് പ്രകാരം ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും പോക്‌സോ നിയമം വകുപ്പ് 5 എന്‍. പ്രകാരം ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍മതി. ഇതു കൂടാതെ ഡി.എല്‍.എസ്.എ. പ്രകാരം ഇരക്ക് നഷ്ടപരിഹാരം നല്‍കാനും വിധിയായിട്ടുണ്ട് . 2022-ല്‍ മേപ്പാടി പോലീസ് സ്റ്റേഷനില്‍ 295/ 22 ആയ കേസില്‍ സി.ഐ. എ.ബി. വിപിന്‍ ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യം അമ്പലവയല്‍ പേലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലേക്ക് മാറുകയായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.