അയ്യപ്പ ഭജനമഠം സമര്‍പ്പണം നടത്തി
തലപ്പുഴ ശ്രീ അയ്യപ്പന്‍ വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പ ഭജനമഠ സമര്‍പ്പണം നടത്തി. ശനിയാഴ്ച്ച രാവിലെ എട്ട് മണിയോടെയായിരുന്നു ചടങ്ങ്. നെല്ലറച്ചാല്‍ ലാലു മാനുകുട്ടന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. തലപ്പുഴ മുത്തപ്പന്‍ ക്ഷേത്രം പ്രസിഡണ്ട് പി.രാജന്‍, സെക്രട്ടറി കെ.പി ബിജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ മുന്‍കാല പ്രസിഡണ്ട്, സെക്രട്ടറി എന്നിവരെ ആദരിക്കല്‍ ചടങ്ങും നടന്നു.