പുരുഷ വനിതാ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് നാളെ
മാനന്തവാടി: വയനാട് ജില്ലാ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, വെറ്ററന്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് നാളെ രാവിലെ മുതല്‍ മാനന്തവാടിയില്‍. വയനാട് ജില്ലാ പവര്‍ലിഫ്റ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ടൗണ്‍ ഹാളില്‍ വെച്ച് നടക്കും. ജില്ലയിലെ വിവിധ ജിംനേഷ്യങ്ങളില്‍ നിന്നും നൂറില്‍പരം കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍. പ്രവിജ് നിര്‍വ്വഹിക്കും. എം.കെ കൃഷ്ണകുമാര്‍ മുഖ്യാതിഥിയായിരിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ മുന്‍ സൗത്ത് ഇന്ത്യന്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ എം.രാജേന്ദ്രന്‍ സമ്മാനദാനം നിര്‍വ്വഹിക്കും.