ജില്ലയില്‍ കാര്‍ഷിക വൃത്തികള്‍ യന്ത്രങ്ങള്‍ കൈയ്യടക്കിയപ്പോഴും വനാന്തര – വനാതിര്‍ത്തി ഗ്രാമങ്ങളില്‍ അപൂര്‍വ്വമായി പരമ്പരാഗത രീതി പിന്തുടരുന്നവരുമുണ്ട്. കൊയ്ത്ത് കഴിഞ്ഞ് നെല്ലും പതിരും വേര്‍തിരിച്ചെടുക്കുന്നതിന് ഭൂരിപക്ഷ കര്‍ഷകരും പങ്ക ഉപയോഗിക്കുമ്പോഴാണ്, മുറം ഉപയോഗിച്ച് കാറ്റിന്റെ ദിശക്കനുസരിച്ച് നെല്ല് കാറ്റത്തിട്ട് പതിര് വേര്‍തിരിക്കുന്നത്.
ഒരു കാലത്ത് കൊയ്ത്തു കാലമായാല്‍ ഈ കാഴ്ച ജില്ലയില്‍ സുലഭമായിരുന്നു. മുറം ഉപയോഗിച്ച് നെല്ല് കാറ്റത്തിട്ട് പതിര് വേര്‍തിരിക്കുന്ന കാഴ്ച. ഇതിനുപുറമെ പതിര് വേര്‍തിരിക്കാന്‍ നെല്ലെറിയുന്ന കാഴ്ചയുമുണ്ടായുരുന്നു. എന്നാല്‍ കാലം മാറുകയും യന്ത്രങ്ങള്‍ കാര്‍ഷിക മേഖല കയ്യടക്കുകയും ചെയ്തതോടെ ഈ പരമ്പരാഗതി രീതികള്‍ വയനാട്ടില്‍ നിന്നും ഇല്ലാതായി.
നിലവില്‍ വനാന്തരങ്ങളിലും, വനാതിര്‍ത്തി ഗ്രാമങ്ങളില്‍ പോലും ഇപ്പോള്‍ മുറം ഉപയോഗിച്ച് നെല്ലും പതിരും വേര്‍തിരിക്കുന്ന പരമ്പരാഗത രീതി അപൂര്‍വ്വമാണ്. പങ്ക ഉപയോഗിച്ച് നെല്ലും പതിരും വേര്‍തിരിക്കുമ്പോള്‍ സമയലാഭവും പണിക്കൂലിയും കുറവുമതി. എന്നാല്‍ പരമ്പരാഗത രീതിയില്‍ ഇതുചെയ്യുമ്പോള്‍ കാറ്റിനെ ആശ്രയിച്ചാണ് നെല്ലും പതിരും വേര്‍തിരിക്കുക. ഇതിന് സമയം കൂടുതലെടുക്കുമെങ്കിലും ചെളിക്കട്ടകളും, വൈക്കോല്‍ കൊതുമ്പും പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ ഈ പരമ്പരാഗത രീതി ഉപകരിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്.