പനമരം ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു

0

ഭവന നിര്‍മ്മാണത്തിനും ആരോഗ്യം കുടിവെള്ളം എന്നിവക്കും മുന്‍ഗണന നല്‍കി 283784406 രൂപ വരവും 282964100 രുപ ചെലവും 820306 മിച്ചവുമുള്ള പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ക്കാട്ടി അവതരിപ്പിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍ അധ്യക്ഷയായിരുന്നുഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി എസ് ദീലീപ് കുമാര്‍, മേഴ്സി സാബു, കമലാരാമന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ മേഴ്സി ബെന്നി,അഡ്വ.പിഡി സജി,നിത്യ ബിജു കുമാര്‍,ഇ.കെ.ബാലകൃഷ്ണന്‍,അന്നക്കുട്ടി ഉണ്ണിക്കുന്നേല്‍,ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബഷി ജോയിന്‍ ബി.ഡി.ഒ ടി.ടി രാജേന്ദ്രന്‍,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷീബ.കെ,ജി.ഇ.ഒ നിഷ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!