ഏഴ് വര്‍ഷത്തിന് ശേഷം ശ്രീശാന്ത് ക്രിക്കറ്റ് കളത്തിലേക്ക്; മടങ്ങിവരവ് കെസിഎയുടെ ട്വന്റി 20യിലൂടെ

0

മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് ക്രിക്കറ്റ് കളിയിലേക്ക് മടങ്ങിവരുകയാണ്. ഏഴ് വര്‍ഷം നീണ്ടുനിന്ന ഇടവേളയ്ക്ക് ശേഷമാണ് താരം ക്രിക്കറ്റിലേക്ക് എത്തുന്നത്. അടുത്ത മാസം 17 മുതല്‍ ആലപ്പുഴയില്‍ നടക്കുന്ന പ്രസിഡന്റ്‌സ് കപ്പ് ടി20 യില്‍ താരം കളിക്കും. കെസിഎ ടൈഗേഴ്സ് ടീമിന് വേണ്ടി യാണ് ശ്രീശാന്ത് കളിക്കളത്തിലിറങ്ങുക. ആകെ ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.

2011ഏപ്രില്‍ 2ന് ശ്രീലങ്കയ്ക്കെതിരെയായിരുന്നു ശ്രീ ശാന്തിന്റെ അവസാന അന്താരാഷ്ട്ര മത്സരം. 2013ല്‍ ഐപി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായി പങ്കെടുക്കവെ ഒത്തുകളി വിവാദത്തില്‍ കുടുങ്ങുകയും ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. പിന്നീട് കേസില്‍ തെളിവില്ലെന്ന് കണ്ട് ശ്രീശാന്തിനെ കുറ്റവിമുക്ത നാക്കി. എന്നാല്‍ വിലക്ക് തുടരുകയായിരുന്നു. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് വിലക്ക് ഏഴ് വര്‍ഷ മായി ചുരുക്കി. ഇതോടെ സെപ്തംബര്‍ മാസത്തില്‍ ശ്രീശാന്തിന്റെ വിലക്ക് കാലാവധി അവസാനിച്ചു. ശ്രീശാന്തി നെ കേരള രഞ്ജി ടീമിലേക്ക് കെ.സി.എ പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്കു വേണ്ടി 27 ടെസ്റ്റുകളില്‍ 82 വിക്കറ്റുകളും ഏകദിനങ്ങളില്‍ 53 മത്സരങ്ങളില്‍ 75 വിക്കറ്റുകളും ശ്രീശാന്ത് നേടിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!