കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. പൊലീസ് പരിശോധന വ്യാപകമാക്കാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച അടിയന്തര നിര്‍ദേശം ഡിജിപി ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.മാസ്‌ക്, സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റര്‍മാരെ നിയോഗിക്കും. വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാനും പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഏര്‍പ്പട്ടവരും, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ബ്രേക്ക് ദി ചെയ്ന്‍ ക്യാമ്പയിന്‍ ശക്തമാക്കണം. എസ്എസ്എല്‍എസി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ജാഗ്രതാ നിര്‍ദേശവും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.