ആയിരം കടന്ന് ജില്ലയിലെ കൊവിഡ് കണക്കുകള്‍ ഇന്ന് 1074 പേര്‍ക്ക് കോവിഡ്

0

വയനാട് ജില്ലയില്‍ ഇന്ന് 1074 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 260 പേര്‍ രോഗമുക്തി നേടി. 19 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1067 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ 2 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 5 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 143101 ആയി. 136829 പേര്‍ രോഗമുക്തരായി. നിലവില്‍ 4439 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 4233 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 759 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1026 പേര്‍ ഉള്‍പ്പെടെ ആകെ 16678 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 2280 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു

Leave A Reply

Your email address will not be published.

error: Content is protected !!