അന്താരാഷ്ട്ര മാജിക് മത്സരം; ശശി താഴത്തുവയലിന് ഒന്നാം സ്ഥാനം

0

അന്താരാഷ്ട്ര മാജിക് മത്സരത്തില്‍ മജീഷ്യന്‍ ശശി താഴത്തുവയലിന് ഒന്നാം സ്ഥാനം. ഡിസംബര്‍ 15ന് ഇന്റര്‍നാഷ്ണല്‍ ബ്രദര്‍ഹുഡ് ഓഫ് മജീഷ്യന്‍സ് ഓണ്‍ലൈനായി സംഘടിപ്പിച്ച മത്സരത്തിലാണ് നേട്ടം കൈവരിച്ചതെന്ന് ശശി താഴത്തുവയല്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യ, പാകിസ്ഥാന്‍, തുര്‍ക്കി, ഘാന, മെക്സിക്കോ, വിയറ്റ്നാം, ഫിലിപ്പൈന്‍സ് എന്നീ ഏഴ് രാജ്യങ്ങളില്‍ നിന്നും 100 മാന്ത്രികര്‍ പങ്കെടുത്ത മത്സരത്തില്‍ ഇന്ത്യക്കും തുര്‍ക്കിക്കുമാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ശശി താഴത്തുവയലിനും, തുര്‍ക്കിയെ പ്രതിനിധീകരിച്ച് മാന്ത്രികന്‍ വാല്‍ക്കന്‍ കുഹക്കുമാണ് നേട്ടം കൈവരിക്കാനായത്.

ലഹരി വസ്തുക്കള്‍ക്കെതിരെയും, പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍, എയ്ഡ്സ്, മഴക്കാല രോഗങ്ങള്‍, രക്തദാനം തുടങ്ങിയ വിഷയങ്ങളില്‍ മാജിക്കിലൂടെ ബോധവത്ക്കരണ ക്ലാസ്സുകള്‍ നല്‍കി വരുന്നതായും ശശി താഴത്തുവയല്‍ പറഞ്ഞു. ഭാര്യ ഷീജ, മക്കളായ ശരണ്യ, ശ്യാമിലി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!