സര്‍ക്കാരിന്റെ വനിതാ ക്ഷേമ-വികസന പദ്ധതികള്‍ സ്ത്രീകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വനിതാ വികസന കോര്‍പ്പറേഷന്‍ അധ്യക്ഷ കെ.സി.റോസക്കുട്ടി ടീച്ചര്‍.സ്ത്രീകളുടെ സാമ്പത്തിക-സാമൂഹ്യ സുരക്ഷക്കായി നൂതന പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടന്നും കെ.സി.റോസക്കുട്ടി ടീച്ചര്‍.വയനാട്ടിലെ ഒരു കൂട്ടം മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മീഡിയ വിംഗ്‌സിന്റെയും വിവിധ മാധ്യമസംഘടനകളുടെയും നേതൃത്വത്തില്‍ മൂന്ന് ദിവസമായി നടന്ന വനിതാ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റിന്റെ സമാപന സമ്മേളനം കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. റോസക്കുട്ടി ടീച്ചര്‍.