പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ രാവിലെ 10 മണി മുതല്‍ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിവരെയാണ് പ്രവേശനം. സ്പോര്‍ട്‌സ് ക്വാട്ട രണ്ടാം അലോട്ട്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷന്‍ എന്നിവയും ഇതോടൊപ്പം നടക്കും. മെറിറ്റ് ക്വാട്ടയില്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് ഫീസടച്ച് സ്ഥിരപ്രവേശനം നേടാം. http://www.hscap.kerala.gov.in എന്ന ലിങ്കില്‍ അഡ്മിഷന്‍ വിവരങ്ങള്‍ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കില്‍ നിന്നു ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററില്‍ പറയുന്ന സ്‌കൂളില്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം രക്ഷിതാക്കള്‍ക്കൊപ്പം ഹാജരാകണം.
ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി അലോട്ട്മെന്റിന് പരിഗണിക്കാത്തവര്‍ക്കും 22 ന് നടക്കുന്ന മൂന്നാം അലോട്ട്മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം. ഈ തീയതി ഉടന്‍ പ്രസിദ്ധീകരിക്കും. അലോട്ടമെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള സപ്ലിമെന്ററി അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല.