കല്‍മതിലില്ല കാട്ടാന ശല്യത്താല്‍ പൊറുതിമുട്ടി കര്‍ഷകര്‍

0

കല്ലിറക്കി മൂന്ന് പതിറ്റാണ്ട് ആകാറായിട്ടും കല്‍മതില്‍ നിര്‍മ്മിച്ചില്ല; കാട്ടാനയടക്കമുള്ള വന്യമൃഗശല്യത്താല്‍ പൊറുതിമുട്ടി കര്‍ഷകര്‍.
നൂല്‍പ്പുഴ പഞ്ചായത്തിലെ ഓടപ്പള്ളം വള്ളുവാടി മേഖലയിലെ നൂറോളം കുടുംബങ്ങളാണ് വന്യമൃഗശല്യത്താല്‍ ദുരിതത്തിലായിരിക്കുത്. വന്യമൃഗശല്യം വര്‍ദ്ധിച്ചിതോടെ നെല്‍വയലുകളടക്കം തരിശുകിടക്കുകയാണ്.വനാതിര്‍ത്തിയില്‍ കല്‍മതില്‍ കെട്ടി വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം.പ്രദേശത്തെ വനാതിര്‍ത്തിയോട് ചേര്‍ന്ന് അമ്പത് മീറ്റര്‍ ദൂരത്തില്‍ ആനപ്രതിരോധ കല്‍മതില്‍ നിര്‍മ്മിക്കാനായി 1995ലാണ് കല്ലിറക്കിയത്. 18ലോഡ് കല്ലായിരുന്നു മതില്‍ നിര്‍മ്മാണത്തിനായി ഇറക്കിയത്. പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെതുടര്‍ായിരുന്നു ഇത്. തുടര്‍ന്ന് മതില്‍നിര്‍മ്മാണം തുടങ്ങിയെങ്കിലും പിന്നിട് നിലച്ചു. എന്താണ് കാരണമെന്ന് കര്‍ഷകര്‍ക്ക് ഇപ്പോഴും അറിയില്ല. പലതവണ വനംവകുപ്പിനെ ബന്ധപ്പെട്ടെങ്കിലും നിര്‍മ്മാണത്തില്‍ തുടര്‍ നടപടികളൊന്നുമുണ്ടായിട്ടില്ല. കല്ലിറക്കി മൂന്ന് പതിറ്റാണ്ടാകാറായിട്ടുംഇറക്കിയ കല്ല് ഇപ്പോഴും വനാതിര്‍ത്തിയില്‍ കൂടികിടക്കുകയാണ്. നിലവില്‍ കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യകാരണം പ്രദേശത്തെ കര്‍ഷകര്‍ ദുരിതത്തിലാണ്. നെല്ല്, കവുങ്ങ്, തെങ്ങ്, അടക്കമുള്ള എല്ലാവിളകളും കാട്ടാന, പന്നി, മാന്‍ അടക്കമുള്ള വന്യമൃഗങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണ്. വനാതിര്‍ത്തിയില്‍ തൂക്ക് ഫെന്‍സിങ് സ്ഥാപിച്ചെങ്കിലും അതുകൊണ്ടും പരിഹാരമായില്ലും കര്‍ഷകര്‍.

Leave A Reply

Your email address will not be published.

error: Content is protected !!