വ്യത്യസ്ഥ സമരവുമായി മുസ്ലിം യൂത്ത്ലീഗ്

0

 

പാചക വാതക സിലിണ്ടറുകളുടെ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത്ലീഗ് ബത്തേരി ടൗണില്‍ വ്യത്യസ്ഥ സമരം സംഘടിപ്പിച്ചു. ഉന്ത് വണ്ടിയില്‍ ഗ്യാസ് സിലിണ്ടറുകളും,ഓലയും വെച്ച് ടൗണിലൂടെ തള്ളിയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രകടനത്തിന് യൂത്ത്‌ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സമദ് കണ്ണിയന്‍, ജനറല്‍ സെക്രട്ടറി സി കെ മുസ്തഫ, ട്രഷറര്‍ നിസാം കല്ലൂര്‍,ഹാരിസ് ബനാന,അസീസ് വേങൂര്‍,നൗഷാദ് മംഗലശ്ശേരി, ഇ പി ജലീല്‍, റിയാസ് കൈനാട്ടി, അന്‍സാര്‍ മണിച്ചിറ, റിയാസ് കല്ലുവയല്‍, കെ കെ ഷൗക്കത്ത് , ഹംസകുട്ടി ചെതലയം,യഹിയ വാഴക്കണ്ടി,സൈനുദ്ദീന്‍ ചെതലയം,നിഷാദ് കൈപഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.ട്രാഫിക് ജംഗ്ഷനില്‍ പ്രതിഷേധ സംഗമം മുസ്ലിംലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് ഉദ്ഘാടനം ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!