ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടു കേട്ട് പരിഹരിക്കും; മന്ത്രിമാരുടെ ജില്ലാ അദാലത്തിന് ഇന്ന് തുടക്കം

0

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങ ളുടെ പ്രശ്നങ്ങൾ നേരിട്ടു കേട്ട് പരിഹരിക്കാൻ മന്ത്രിമാരുടെ ജില്ലാ അദാലത്തിന് ഇന്ന് തുടക്കം. കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് അദാലത്ത്. ചൊവ്വ, വ്യാഴം ദിവസങ്ങളിലും അദാലത്ത് തുടരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായത്തിനുള്ള അപേക്ഷകളിൽ 25000 രൂപ വരെ അനുവദിക്കാൻ മന്ത്രിമാർക്ക് അധികാരം നൽകി. അഞ്ചു ജില്ലകളിലെ ഇന്നത്തെ അദാലത്തിന് 27460 പരാതികൾ ലഭിച്ചി ട്ടുണ്ട്.

 
Leave A Reply

Your email address will not be published.

error: Content is protected !!