വെങ്ങപ്പള്ളി കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

0

വെങ്ങപ്പള്ളി:കെപിസിസിയുടെ ആഹ്വാനപ്രകാരം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതി കൊള്ളയ്‌ക്കെതിരെയും പോലീസ് ക്രൂരതക്കെതിരെയും സമസ്ത മേഖലകളിലുമുള്ള ജനങ്ങളെ ദ്രോഹിക്കുന്ന ജനവിരുദ്ധ ബജറ്റിനുമെതിരെ പ്രതിഷേധിച്ചുകൊണ്ട് വെങ്ങപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.ജില്ലാ കോണ്‍ഗ്രസ്സ് സെക്രട്ടറി ജി. വിജയമ്മ ടീച്ചര്‍ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു.ഐ എന്‍ റ്റി യു സി ജില്ലാ വൈസ് പ്രസിഡന്റ് നജീബ് പിണങ്ങോട് മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ് രാജന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി ജോണി ജോണ്‍,യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആല്‍ഫിന്‍ അമ്പാറയില്‍,കെ എസ് യു കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് മുബാരിഷ് ആയ്യാര്‍,ജോണ്‍സണ്‍ കുപ്പയില്‍,ഷമീര്‍ കുന്നത്ത്,ശ്രീജിത്ത് കെ റ്റി,ആലി കരുവാടന്‍,മോഹനന്‍ തെക്കുംതറ,ഉണ്ണികൃഷ്ണന്‍,പി കെ ദാസന്‍,വേലായുധന്‍ കറ്റാരത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!