കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ പ്രസിഡന്റായി കെ.ഒ അഹ്‌മദ് കുട്ടി ബാഖവിയെയും ജനറല്‍ സെക്രട്ടറിയായി എസ്.ശറഫുദ്ദിനെയും ഫിനാന്‍സ് സെക്രട്ടറിയായി വി.എസ്.കെ തങ്ങളെയും ജില്ലാ വാര്‍ഷിക കൗണ്‍സില്‍ തെരഞ്ഞെടുത്തു.
കല്‍പ്പറ്റ ടി.യു.ടവറില്‍ നടന്ന വാര്‍ഷിക കൗണ്‍സില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം പി.ഹസന്‍ മൗലവി ബാഖവി ഉദ്ഘാടനം ചെയ്തു.
മുത്തുക്കോയ തങ്ങള്‍,കെ.എ.സലാംഫൈസി,കെ.കെ.മുഹമ്മദലിഫൈസി,എം.അബ്ദുല്‍മജീദ്( വൈസ് പ്രസിഡന്റുമാര്‍) പി.സി.അബുശ്ശദ്ദാദ്,കെ.എസ്,മുഹമ്മദ് സഖാഫി,സി.എച്ച് നാസര്‍മാസ്റ്റര്‍,ഇ.പി.അബ്ദുല്ല സഖാഫി,ആലാന്‍ അന്ത്രുഹാജി,എസ്.അബ്ദുല്ലമാസ്റ്റര്‍ (സെക്രട്ടറിമാര്‍)എന്നിവരെയും യോഗത്തില്‍ തെരഞ്ഞെടുത്തു.
കേരളമുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് പുന:സംഘടനക്ക് നേതൃത്വം നല്‍കി.പ്രവര്‍ത്തനറിപ്പോട്ടും,സാമ്പത്തിക റിപ്പോര്‍ട്ടും എസ്.ശറഫുദ്ദീന്‍ അവതരിപ്പിച്ചു.സുലൈമാന്‍ കരിവെള്ളൂര്‍,ബശീര്‍സഅദി,സഅദ് ഖുതുബി,ഹാരിസ്ഇര്‍ഫാനി എന്നിവര്‍ സംസാരിച്ചു.