ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ് പ്രതി വാരാണസിയില്‍ നിന്നും അറസ്റ്റില്‍

0

അതുല്‍ സിംഗ് (19) എന്നയാളെയാണ് വാരാണസിയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.പടിഞ്ഞാറത്തറ സ്വേദേശിയായ യുവാവിന് ഡോക്യൂമെന്റേഷന്‍ ഒന്നും ഇല്ലാതെ ലോണ്‍ നല്‍കാം എന്ന് വിശ്വസിപ്പിച്ച് വിവിധ ഓണ്‍ലൈന്‍ ആപ്പുകള്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് ചതിയിലൂടെ ലക്ഷങ്ങളുടെ ബാധ്യത വരുത്തുകയും തുടര്‍ന്ന് പരാതിക്കാരനെയും സുഹൃത്തുക്കളെയും ഫോണ്‍, വാട്‌സ്ആപ്പ് വഴി ഭീഷണി പെടുത്തുകയും ചെയ്ത സംഘത്തിലെ ഒരാളാണ് അതുല്‍ സിംഗ്

ഓണ്‍ലൈന്‍ വഴി നിബന്ധനകള്‍ ഒന്നുമില്ലാതെ ലോണ്‍ നല്‍കാം എന്ന് വിശ്വസിപ്പിച്ച് ഒരുലോണ്‍ അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പിക്കുകയും അനുവദിച്ച ലോണില്‍ നിന്നും ഉടന്‍ തന്നെ സര്‍വീസ് ചാര്‍ജ് ആയി വലിയ തുക പിടിച്ചു വെക്കുകയും പിന്നീട് ഒരാഴ്ചക്കകം ലോണ്‍ തിരിച്ചു അടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.അതിനു കഴിയാതെ വന്ന സമയത്തു മറ്റു ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു ലോണ്‍ അനുവദിച്ചു പഴയ ലോണ്‍ ക്ലോസ് ചെയ്യപ്പിച്ചുമാണ് തട്ടിപ്പ്.ലോണിന് ഒരു മാസത്തിനുള്ളില്‍ തന്നെ 100 ശതമാനം പലിശയാണ് ഇത് വഴി ഇവര്‍ ഈടാക്കുന്നത്.ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയം ആപ്പ് വഴി ചതിയിലൂടെ തട്ടിയെടുക്കുന്ന മൊബൈല്‍ ഫോണിലെ കോണ്‍ടാക്ട് അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ വെച്ചാണ് ഭീഷണി പെടുത്തിയയത്.വയനാട് സൈബര്‍ സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ജിജീഷ് പികെ, സിവില്‍ പോലീസ് ഉദോഗസ്ഥരായ സലാം സമ. ഷുക്കൂര്‍. ജമ, റിജോ ഫെര്‍ണണ്ടസ് , ജബലു റഹ്‌മാന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ ഉത്തര്‍ പ്രദേശില്‍ നിന്നും അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!