വയനാട് ജില്ല ശാസ്ത്രമേള: സേക്രട്ട് ഹാര്‍ട്ട് എച്ച്.എസ്.എസ്. ദ്വാരക ഓവറോള്‍ ചാമ്പ്യന്മാര്‍
വയനാട് ജില്ല ശാസ്ത്രമേളയില്‍ ദ്വാരക സേക്രട്ട് ഹാര്‍ട്ട് എച്ച്എസ്എസ് ഓവറോള്‍ കിരീടം കരസ്ഥമാക്കി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവര്‍ത്തിപരിചയമേള, ഐ.ടി മേള എന്നിവയില്‍ ഓവറോള്‍ കിരീടവും ഗണിതശാസ്ത്രമേളയില്‍ റണ്ണേഴ്‌സ് അപ്പ് കിരീടവും സേക്രട്ട് ഹാര്‍ട്ട് എച്ച് എസ് എസ് കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗം ശാസ്ത്രമേള ഓവറോള്‍ കിരീടവും ദ്വാരക സേക്രഡ് ഹാര്‍ട്ടിന് തന്നെയാണ്..