കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 30 വരെയുള്ള കാലയളവില്‍ 235.8 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ഈ വര്‍ഷം മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 25 വരെ മാത്രം 258.1 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം ജില്ലയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 18 ശതമാനം അധിക വേനല്‍മഴയാണ് ലഭിച്ചത്. സംസ്ഥാനത്ത് 35 ശതമാനം അധികമഴ പെയ്തു. രണ്ടാഴ്ച മുമ്പ് വരെ ജില്ലയില്‍ വേനല്‍ മഴയില്‍ 46 ശതമാനം കുറവായിരുന്നു രേഖപ്പെടുത്തിയത്. മാര്‍ച്ചിലും ഏപ്രിലിലും തീര്‍ത്തും ദുര്‍ബലമായിരുന്ന വേനല്‍ മഴ മെയ്മാസത്തിലാണ് കനിഞ്ഞത്. മെയ് 10 വരെ 50 മില്ലിമീറ്റര്‍ മഴയാണ് പെയ്തതെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലൂടെ 200 മില്ലിമീറ്റര്‍ മഴ ലഭിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് മഴ കുറഞ്ഞു തുടങ്ങിയത്. ജില്ലയില്‍ എല്ലാ പ്രദേശങ്ങളിലും ഭേദപ്പെട്ട മഴയാണ് രണ്ടാഴ്ചയോളം പെയ്തത്. മീനങ്ങാടി, പനമരം, മുട്ടില്‍, പൊഴുതന, പൂതാടി പ്രദേശങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ബത്തേരി ഭാഗത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതും ഒറ്റപ്പെട്ട കൃഷിനാശം ഉണ്ടായതുമൊഴിച്ചാല്‍ വേനല്‍ മഴയില്‍ കനത്ത നാശമുണ്ടായില്ല. അടുത്ത ദിവസങ്ങളില്‍ തന്നെ കാലവര്‍ഷം ഉണ്ടാവുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Sign in
Sign in
Recover your password.
A password will be e-mailed to you.