പനമരം പഞ്ചായത്തില്‍ മാ പത്തോണ്‍ ഉദ്ഘാടനം ചെയ്തു.
നവകേരളം കര്‍മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന കബനിക്കായ് വയനാട് ക്യാമ്പയിന്റെ ഭാഗമായുള്ള മാപ്പാത്തോണിനു പനമരം ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ചു. പനമരം പഞ്ചായത്തിലെ വിവിധ നീര്‍ച്ചാലുകള്‍ വഴിയാണ് പനമരം കമ്പനി പഴയിലെക്ക് വെള്ളമെത്തുന്നത് ഇത് തടസ്സം കൂടാതെ യഥാസമയം വെള്ളത്തിന്റെ ഒഴുക്കുകള്‍ സുഖമമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഫോണുകളില്‍ പ്രത്യേക ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വെള്ളത്തിന്റെ ഉറവിടം കണ്ടെത്തി പ്രത്യേക മാപ്പ് തയ്യാറാക്കിയാണ് പ്രവര്‍ത്തനം സജീവമാക്കുന്നത്
പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ടീച്ചര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നവ കേരളം കര്‍മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു വിഷയവതരണം നടത്തി.
വൈസ് പ്രസിഡന്റ് തോമസ് പറക്കാകാലായില്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാരായ കെ.ടി. ന ബൈര്‍ഷിമാ മാനുവല്‍ വാര്‍ഡ് മെമ്പര്‍ ബെന്നി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങള്‍ എന്‍ എസ് എസ്സ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കീഞ്ഞു ക്കടവിലുള്ള കാക്കത്തോട് പാലത്തിന് സമീപത്തെ തോടിന്റെ പരിസരത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്