പാട്ടിന്റെ പാലാഴി തീര്‍ത്ത് ഗസല്‍ സന്ധ്യ
നടവയലില്‍ സംഘടിപ്പിച്ചഗസല്‍ സന്ധ്യ ആസ്വാദകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആല്‍ഫാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കുടുംബ സംഗമവും പുതിയ ട്രസ്റ്റികള്‍ക്ക് സ്വികരണവും സംഘടിപ്പിച്ചതിന്റെ ഭാഗമായാണ്ഗസല്‍ സന്ധ്യ സംഘടിപ്പിച്ചത്. നടവയല്‍ എല്‍പി സ്‌കൂള്‍ പ്രധാനദ്ധ്യാപകന്‍ കെ ജെജോസഫ് ഹാര്‍മോണിയവും , പ്രശസ്ത തബലിസ്റ്റ് പിഡി തങ്കച്ചന്‍, ഗായകരായ പ്രകാശ് ബത്തേരി, ഹെമിന്‍ശിഷ , ഡോ: രഷഏയ്ഞ്ചല , എന്നിവരുടെ
നേതൃത്വത്തിലായിരുന്നു ഗസല്‍ സന്ധ്യ.
നിരവധി പഴയകാല ഹിറ്റു ഗാനങ്ങള്‍ കേള്‍ക്കാനും ,ആസ്വദിക്കാനും ,100 കണക്കിന് ആളുകള്‍ എത്തിയിരുന്നു. പഴയകാല പാട്ടുകളുടെ ഓര്‍മ്മപ്പെടുത്തലും , ജനപ്രിയ ഗാനങ്ങളുടെ ട്യൂണുകള്‍
മനസ്സിലാക്കുന്നതിനും ,പ്രാദേശിക കലാകാരന്‍മാര്‍ക്ക് പ്രോത്സാഹനവും , ഒപ്പം പഴയ കാല ഗാനങ്ങള്‍ ജനമനസ്സുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആല്‍ഫാ ചാരിറ്റബിള്‍ ട്രസ്റ്റ് ഗസല്‍ സന്ധ്യ സംഘടിപ്പിച്ചത് .ട്രസ്റ്റ് മാനേജിംങ് ട്രസ്റ്റി .മാത്യു കാരിക്കാട്ട്കുഴിയില്‍ , സെക്രട്ടറി ബിജു ഡേവിഡ് , ബിനോജ്‌കൈതമറ്റം , ഗലീലിയോ, ഷിനോജ് പുന്നത്താനത്ത് , ജിമ്മിജോസഫ് ,
എം സി ജോസ് , തുടങ്ങിയവര്‍ സംസാരിച്ചു .