അടുത്ത ആഴ്ചയിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകനയോഗം ചേരും. ജില്ലാ കളക്ടര്‍മാരും യോഗത്തില്‍ പങ്കെടുക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ചാവും ഓരോ മേഖലയിലെയും നിയന്ത്രണങ്ങള്‍ തീരുമാനിക്കുക. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കരുതെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. 88 പ്രദേശങ്ങളില്‍ 18 ശതമാനത്തിനും മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് ആരോഗ്യവകുപ്പിന്റെയും നിലപാട്.