വണ്ടിയാമ്പറ്റ ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു
കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ വണ്ടിയാമ്പറ്റയില്‍ ജലവിഭവ വകുപ്പ് നിര്‍മ്മിച്ച ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.ടി. സിദ്ദിഖ് എംഎല്‍എ അധ്യക്ഷനായിരുന്നു.നബാര്‍ഡിന്റെ ആര്‍.ഐ.ഡി.എഫ് -ല്‍ ഉള്‍പ്പെടുത്തി 2.30 കോടി രൂപ ചെലവിലാണ് വണ്ടിയാമ്പറ്റയില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പൂര്‍ത്തീ കരിച്ചത്. ചെറുപുഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന 153.57 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യമൊരുക്കുന്നതാണ് പദ്ധതി. പമ്പ് ഹൗസില്‍ നിന്ന് പാടശേഖരത്തിലേക്ക് ജലം എത്തിക്കാനായി 1407 മീറ്റര്‍ നീളത്തില്‍ പൈപ്പ് ലൈനും 750 മീറ്റര്‍ കനാലും നിര്‍മ്മിച്ചിട്ടുണ്ട്.കോട്ടത്തറ പഞ്ചയത്ത് പ്രസിഡന്റ് പി.പി. റനീഷ്, കോട്ടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ പി.എ, ബ്ലോക്ക്് മെമ്പര്‍ ജോസ് പാറപ്പുറം, മുന്‍ മെമ്പര്‍ യേശുദാസ്, മെമ്പര്‍ സുരേശ് മാസ്റ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റനീഷ്, കോട്ടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ പി.എ, ബ്ലോക്ക്് മെമ്പര്‍ ജോസ് പാറപ്പുറം, മുന്‍ മെമ്പര്‍ യേശുദാസ്, മെമ്പര്‍ സുരേഷ്മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.