സ്‌പെഷ്യല്‍ അരിയുടെ വിതരണം അവസാനിപ്പിച്ചു.

0

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ നീല ,വെള്ള കാര്‍ഡുകള്‍ക്ക് നല്‍കിവരുന്ന സ്‌പെഷ്യല്‍ അരിയുടെ വിതരണം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു. ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.ഈ മാസം മുതല്‍ നീല കാര്‍ഡുകാര്‍ക്ക് ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്കു നാലു രൂപ നിരക്കിലും വെള്ള കാര്‍ഡുകാര്‍ക്ക് മൂന്നു കിലോ അരി 10.90 നിരക്കിലും  മാത്രമേ ലഭിക്കു.

ഇതിനുപുറമേ ഇരുവിഭാഗങ്ങള്‍ക്കും ഒരു കിലോ മുതല്‍ 3 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കും. അടുത്തമാസം മുതല്‍ വെള്ളകാര്‍ഡുക്കാര്‍ക്കുള്ള വിഹിതത്തില്‍ വര്‍ധന വരുത്തുന്നത് പരിശോധിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ മെയ് മുതലാണ് നീല വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി കിലോയ്ക്ക് 15 രൂപ നിരക്കില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. കേന്ദ്രത്തില്‍നിന്ന് 22 രൂപയ്ക്ക് ലഭിക്കുന്ന അരിയാണ് 50 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് 15 രൂപ നിരക്കില്‍ നല്‍കിയത് .സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചതോടെ വെള്ള. നീല കാര്‍ഡുകാര്‍ക്ക് ഈ മാസം മണ്ണെണ്ണ ലഭിക്കില്ല. അതേസമയം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സൗജന്യറേഷന്‍ 21 മുതല്‍ വിതരണം ചെയ്യും. മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് ആളൊന്നിന് അഞ്ച് കിലോ അരിയും കാര്‍ഡ് ഒന്നിന് ഒരുകിലോ കടലയുമാണ്  ലഭിക്കുക

Leave A Reply

Your email address will not be published.

error: Content is protected !!