വാരിക്കുഴി സമരം തുടങ്ങി

0

 

വന്യമൃഗശല്യം.കര്‍ഷകര്‍ സ്വയം പ്രതിരോധത്തിലേക്ക് ഇറങ്ങുന്നതിന്റെ ഭാഗമായിഅഖിലേന്ത്യാ കിസാന്‍ സഭ കൃഷിയിടത്തില്‍ വാരിക്കുഴികുഴിച്ച് സമരം തുടങ്ങി.ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ സിപിഐയുടെ കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ വ്യത്യസ്ത സമരം നടത്തിയത് .
തങ്ങളുടെ ജീവനും കൃഷിക്കും വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ വനം വകുപ്പിന് കഴിയില്ലന്ന് മനസിലാക്കിയ കര്‍ഷകര്‍ സ്വയം രക്ഷയ്ക്ക് വഴി തേടുന്നതിന്റെ ഭാഗമായണ് വാരിക്കുഴി നിര്‍മ്മിച്ചത് കുഴിയില്‍ വിഴുന്ന കാട്ടുപന്നിയുള്‍പ്പെടെയുള്ളവയെ വനപാലകര്‍ വെടിവെച്ച് കൊല്ലുകയോ മറ്റ് നടപടിയോ സ്വീകരിക്കണം. വനത്തിനുള്ളില്‍ എണ്ണത്തില്‍ വര്‍ദ്ധനവുള്ള മൃഗങ്ങളുടെ എണ്ണം കുറക്കാന്‍ നടപടി സ്വീകരിക്കുക, നാട്ടിലിറങ്ങുന്ന മുഴുവന്‍ മൃഗങ്ങളെയും പിടികൂടുക, വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്ന കര്‍ഷകര്‍ക്കും നാശം സംഭവിച്ചു കാര്‍ഷിക വിളകള്‍ക്കുമുള്ള നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുക, മുഴുവന്‍ കുടിശ്ശികയും ഉടന്‍ വിതരണം ചെയ്ത് തീര്‍ക്കുക, വന്യമൃഗങ്ങള്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചോ- ആക്രമണ
ഭീഷണി മൂലം വിറ്റൊഴിവാക്കേണ്ടി വരികയോ ചെയ്യുന്നവര്‍ക്ക് മറ്റ് ജീവനോപാധികള്‍ സര്‍ക്കാര്‍ അനുവദിക്കുക, കര്‍ഷകര്‍ക്കെതിരെ വനം വകുപ്പ് എടുത്ത മുഴുവന്‍ കേസുകളും പിന്‍വലിക്കുക, വനം -വന്യജീവി സംരക്ഷണ നിയമം കര്‍ഷകന് അനുകൂലമായി ഭേദഗതി ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നടത്തിയത് കൂടുതല്‍ വാരിക്കുഴികള്‍ ജില്ലയിലെ കൃഷിയിടങ്ങളില്‍നിര്‍മ്മിച്ച് സമരം തുടരും. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു ഉദ്ഘാടനം ചെയ്തു . കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് പി എം ജോയി , സെക്രടറി ഡോ. അമ്പി ചിറയില്‍ , സി പി ഐ സംസ്ഥാന കമ്മിറ്റിയംഗം വിജയന്‍ ചെറുകര , വി കെ ശശീധരന്‍ , ടി ജെ ചാക്കോച്ചന്‍ , ടി സി ഗോപാലന്‍ , തുടങ്ങിയവര്‍. സംസാരിച്ചു .

 

Leave A Reply

Your email address will not be published.

error: Content is protected !!