കാട് നിറഞ്ഞ് കൃഷിയോഗ്യമല്ലാതായ കൃഷിയിടത്തില്‍ കൃഷി ചെയ്ത് മാതൃക തീര്‍ക്കുകയാണ് മീനങ്ങാടി തൊഴില്‍ സേനസംഘം.4 തൊഴിലാളികള്‍ ചേര്‍ന്ന് 20 ദിവസം കൊണ്ട് കാട് വെട്ടിത്തെളിച്ചത്.പാടശേഖര സമിതി സെക്രട്ടറി സിബി ഐമനത്തിന്റെ കൊളഗപ്പാറ കാളപ്പന്‍കൊല്ലിയിലെ കൃഷിയിടമാണ് കൃഷിക്കായി തെരഞ്ഞെടുത്തത്.അര ഏക്കറോളം വരുന്ന സ്ഥലത്ത് പച്ചമുളക്, തക്കാളി, കാബേജ്, വഴുതന, കപ്പ, പയര്‍ തുടങ്ങിയ പച്ചക്കറിത്തൈകളാണ് ആദ്യഘട്ടത്തില്‍ കൃഷി ചെയ്യുന്നത്.
4 തൊഴിലാളികള്‍ ചേര്‍ന്ന് 20 ദിവസം കൊണ്ടാണ് കാട് വെട്ടിത്തെളിച്ചത്.സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 25000രൂപ പലിശ രഹിത വായ്പയിലാണ് കൃഷിയിറക്കുന്നത്. കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി സുരേഷ് താളൂര്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. തൊഴില്‍ സേനസംഘം മീനങ്ങാടി സെക്രട്ടറി ങഞ ശശിധരന്‍, പ്രസിഡണ്ട് അച തങ്കച്ചന്‍, സിപി.ഐഎം മീനങ്ങാടി ഏരിയ സെക്രട്ടറി എന്‍ബി കുഞ്ഞുമോള്‍, കൃഷി ഓഫിസര്‍ ജ്യോതിസി ജോര്‍ജ്ജ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.