സംസ്ഥാനത്തെ പത്താംതരത്തിലെയും പ്ലസ്ടുവിലെയും ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്താന്‍ പൊതു വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം.പൊതുവിദ്യാഭ്യാസമന്ത്രി നടത്തിയ ഉന്നതതല ചര്‍ച്ചയിലാണ് തീരുമാനം.ഒരു ദിവസം 50 ശതമാനം എന്ന കണക്കില്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്തണമെന്നാണ് തീരുമാനം. റിവിഷന്‍ ക്ലാസുകള്‍ക്ക് വേണ്ട തയാറാറെുടപ്പ്, പഠന പിന്തുണ കൂടുതല്‍ ശക്തമാക്കുക എന്നീ ചുമതലകള്‍ നിര്‍വഹിക്കാനാണ് ഇത്.
ജനുവരി 15ന് പത്താതരം ക്ലാസുകളുടെയും ജനുവരി 30ന് പ്ലസ്ടു ക്ലാസുകളുടെയും ക്ലാസുകള്‍ പൂര്‍ത്തികരിക്കുവാന്‍ ക്രമീകരണം ഉണ്ടാക്കും. തുടര്‍ന്ന് കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ സാഹചര്യമുണ്ടാകപമ്പോള്‍ പ്രാക്ടിക്കല്‍ ക്ലാസുകളും ഡിജിറ്റല്‍ പഠനത്തെ ആസ്പദമാക്കി റിവിഷന്‍ ക്ലാസുകളും നടത്തും.
കൈറ്റും എസ്‌സിഇആര്‍ടിയും നല്‍കുന്ന പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1 മുതല്‍ 12 വരെയുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ ക്രമീകരിക്കും. എല്ലാ വിഷയങ്ങളുടെയും ഡിജിറ്റല്‍ ക്ലാസുകള്‍ സമയബന്ധിതമായി പൂര്‍ത്തികരിച്ച് പൊതുപരീക്ഷയ്ക്ക് തയ്യാറാകുവാന്‍ ക്രമീകരണങ്ങള്‍ നടത്തും.