ജില്ലയിലെ കോഴി മാലിന്യ സംസ്‌കരണത്തിന് മാര്‍ഗ നിര്‍ദേശങ്ങളായി. കോഴിക്കടകളിലെ കോഴിമാലിന്യങ്ങള്‍ റെന്ററിംഗ് പ്ലാന്റുകള്‍ക്ക് നല്‍കാന്‍ എ.ഡി.എം എന്‍.ഐ ഷാജിയുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.ഒരു കിലോ കോഴി മാലിന്യത്തിന് 5 രൂപ വീതം കോഴി ഉടമകള്‍ നല്‍കണം. പന്നിഫാമുകള്‍ക്ക് കോഴി മാലിന്യം നല്‍കരുതെന്നും നിര്‍ദ്ദേശിച്ചു.ലൈസന്‍സ് ഇല്ലാത്ത കോഴിക്കടകള്‍ ഇനി മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇക്കാര്യങ്ങള്‍ ഉറപ്പാക്കാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍പരിശോധന നടത്തുമെന്ന് എ.ഡി.എം അറിയിച്ചു. കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ ശ്രീലത, ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, എണ്‍വിയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം.എ ഷിജു, ചില്ലറ വ്യാപാരികള്‍, കോഴി കര്‍ഷകര്‍, റെന്ററിംഗ് പ്ലാന്റ് ഉടമകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.