വിദ്യാഭ്യാസ മേഖയില്‍ 2023-24 വര്‍ഷത്തെ പദ്ധതികള്‍ രൂപീകരിക്കുന്നതിനും നൂതന ആശയങ്ങള്‍ സ്വീകരിക്കുന്നതിനുമായി ബത്തേരി നഗരസഭ സ്റ്റുഡന്റസ് കൗണ്‍സില്‍ സംഘടിപ്പിച്ചു. 13 വിദ്യാലയങ്ങളാണ് കൗണ്‍സിലില്‍ പങ്കെടുത്തത്.എല്‍പി വിഭാഗത്തില്‍ കൈപ്പഞ്ചേരി സകൂളും, സര്‍വജന ഹൈസ്‌കൂള്‍ യുപി വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബീനാച്ചി ഗവ. ഹൈസ്‌കൂളും, ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ സര്‍വ്വജന ഹയര്‍സെക്കണ്ടറി സ്‌കൂളും, വിഎച്ച്എസ്ഇ വിഭാഗവും ഒന്നാംസ്ഥാനം പങ്കിട്ടു. സര്‍വജന സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്റ്റുഡന്റസ് കൗണ്‍സില്‍ 2023 ചെയര്‍മാന്‍ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ മണിലാല്‍ ആര്‍ മികച്ച പ്രൊജക്റ്റ് അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാന ദാനം നിര്‍വഹിച്ചു. ഡെപ്യൂട്ടി ചെയര്‍ പേഴ്സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ടോം ജോസ്, പി എസ് ലിഷ, സി കെ സഹദേവന്‍, സാലി പൗലോസ്,് കെ റഷീദ്, കൗണ്‍സിലര്‍മാര്‍, എം ഇ സി കണ്‍വീനര്‍ പി എ അബ്ദുള്‍നാസര്‍ എന്നിവര്‍ സംസാരിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വിജയകുമാര്‍ എന്‍ എം മോഡറേറ്ററായിരുന്നു.