ജില്ലയിലെ പ്രധാന അറിയിപ്പുകള്‍(31.01.2023)

0
പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത്

കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ഫെബ്രുവരി 16 ന് രാവിലെ 10.30 മുതല്‍ വൈകീട്ട് 5 വരെ കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ അദാലത്ത് നടത്തും. കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി, മെമ്പര്‍മാരായ എസ്. അജയകുമാര്‍, അഡ്വ. സൗമ്യ സോമന്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കും. പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയിയിലിരിക്കുന്നതുമായ കേസുകളില്‍, പരാതിക്കാരെയും പരാതി എതിര്‍കക്ഷികളെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍കേട്ട് പരാതികള്‍ തീര്‍പ്പാക്കും. പുതിയ പരാതികളും സ്വീകരിക്കും.

 
എം.എല്‍.എ ഫണ്ട് അനുവദിച്ചു

ടി. സിദ്ദിഖ് എം.എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കമ്പളക്കാട് ടൗണിലെ ഓവുചാല്‍ നിര്‍മ്മാണവും അനുബന്ധ പ്രവൃത്തികള്‍ക്കും 40 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ ആലുവ നോളജ് സെന്ററില്‍ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8136802304.

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്കിലെ ഫെബ്രുവരി മാസത്തെ താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി 4 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ക്വട്ടേഷന്‍ ക്ഷണിച്ചു

കല്‍പ്പറ്റ കോടതി കോംപ്ലക്സിലെ 29 മരത്തടികള്‍ വില്‍പ്പന നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫെബ്രുവരി 28 ന് വൈകീട്ട് 4 വരെ സ്വീകരിക്കും. ഫോണ്‍: 04936 202277.

Leave A Reply

Your email address will not be published.

error: Content is protected !!