മീനങ്ങാടി മധുകൊല്ലിയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് കെഎസ്ഇബി കരാര്‍ തൊഴിലാളികളായ രണ്ട് പേര്‍ക്ക് പരിക്ക്.ജീപ്പ് ഡ്രൈവറായ കേണിച്ചിറ അതിരാറ്റുകുന്ന് പന്നിമറ്റത്തില്‍ രമേഷ്, നെന്മേനി മാടക്കര പുന്നൂര് വീട്ടില്‍ സാബു, എന്നിവര്‍ക്കാണ് പരിക്കേറ്റത്.രമേഷിന്റെ കാലിന് പരിക്ക് ഗുരുതരമാണ്. ഇരുവരേയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എബിവര്‍ക്ക് നടക്കുന്നതിനിടെ കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള കാര്‍ നിയന്ത്രണം വിട്ട് കെ.എസ്.ഇ ബിയുടെ കരാര്‍ വാഹനമായ ജീപ്പിന് പുറകില്‍ നില്‍ക്കുകയായിരുന്ന രണ്ട് കരാര്‍ ജീവനക്കാരെ ഇടിക്കുകയായിരുന്നു.