മുഖ്യമന്ത്രിക്കും എംപിക്കുമെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ശോഭാസുരേന്ദ്രന്‍

0

ജില്ലയുടെ വികസനവിഷയത്തില്‍ മുഖ്യമന്ത്രിക്കും എംപിക്കുമെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭാസുരേന്ദ്രന്‍. വയനാട് എംപിയെ ജില്ലയിലെ പലര്‍ക്കുമറിയില്ലെന്നും, ഏതൊരുലോകസഭ മണ്ഡലത്തിനും അവകാശപ്പെട്ട മുന്നേറ്റങ്ങള്‍ വയനാടിന് ലഭിക്കാതെ പോകുന്നത് പാര്‍ലമെന്റില്‍ പകുതിമാത്രം അറ്റന്റന്‍സുള്ള രാഹുല്‍ഗാന്ധി ഇവിടത്തെ എംപിയായതുകൊണ്ടാണെന്നും ശോഭാ സുരേന്ദ്രന്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ബത്തേരി ബിജെപി മണ്ഡലം കമ്മറ്റി നടത്തുന്ന പദയാത്രയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശോഭാസുരേന്ദ്രന്‍ രാത്രിയാത്ര നിരോധന വിഷയത്തില്‍ വയനാട്ടിലെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം മുഖ്യമന്ത്രി ചെയ്യുന്നുണ്ടെന്നും അവര്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധിയുടെ അറ്റന്റ്ന്‍സ് 53ശതമാനമാണ്. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ 3.7 എന്ന കണക്കില്‍ പ്രൈവറ്റ് മെമ്പര്‍ ബില്ല് അവതരിപ്പിക്കുമ്പോള്‍ ഒരു ബില്ലുപോലും രാഹുല്‍ഗാന്ധി അവതരിപ്പിച്ചിട്ടില്ലെന്നും അവര്‍ ആരോപിച്ചു. വയനാട്ടിലെ സാധാരണക്കാരോട് നീതിപുലര്‍ത്തികൊണ്ട് അടിസ്ഥാനസൗകര്യവികസനങ്ങളുടെ കാര്യത്തില്‍ ശ്രദ്ധയൂന്നി രാഹുല്‍ഗാന്ധി വയനാട്ടിലൂടെ യാത്രനടത്താന്‍ തയ്യാറകണമെന്നും രാഷ്ട്രീയകാരനെന്ന നിലയില്‍ രാഹുല്‍ പ്രബലനാകുന്നത് തനിക്കിഷ്ടമാണന്നും എന്നാല്‍ വയനാട്ടുകാര്‍ക്കായി സമയം മാറ്റിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.ആരോഗ്യമേഖല, യാത്രമേഖലയിലടക്കം വയനാട്ടുകാരോട് സര്‍ക്കാര്‍ നീതികേടാണ് കാണിക്കുന്നതെന്ന് അവര്‍ ആരോപിച്ചു.

 

വേണ്ടത്ര ചികിത്സ – യാത്രസൗകര്യങ്ങള്‍ ഇല്ലാത്ത ജില്ലയില്‍ എന്തുകൊണ്ട് ഒരു എയര്‍ആംബുലന്‍സ് ഇല്ല. വയനാട്ടുകാരെ പാര്‍ശ്വവല്‍ക്കരിക്കാതെ അവഗണിക്കാതെ വയനാടിന്റെ ജനതയ്ക്കുവേണ്ടി സത്യസന്തമായും സുതാര്യമായും പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി തയ്യാറകണം. രാത്രിയാത്ര നിരോധന പ്രശ്നപരിഹരിക്കാന്‍ അയല്‍സംസ്ഥാനമുഖ്യമന്ത്രിയുമായി എന്തുകൊണ്ടാണ് നിരന്തരം ചര്‍ച്ചനടത്താതെന്നും കണ്ണൂര്‍ ജില്ലയിലൂടെ മാത്രംവികസനം പോകണം എന്നുള്ളതുകൊണ്ടാണോ വയനാടിനെ അവഗണിക്കുന്നതെന്നും അവര്‍ ചോദിച്ചു. രാത്രിയാത്രനിരോധനവുമായി ബന്ധപ്പെട്ടുളള വിഷയത്തില്‍ കൃത്യമായി ജനപക്ഷത്തുനിന്നുകൊണ്ട് കേസ് നടത്താന്‍പോലും തയ്യാറാകുന്നില്ല. വയനാട്ടിലെ ജനങ്ങളെ ഭിന്നിപ്പിച്ച്് ഭരിക്കുക എന്നതന്ത്രം രാത്രിയാത്ര നിരോധന വിഷയത്തില്‍ കേരളത്തിലെ മുഖ്യമന്ത്രിചെയ്യുന്നുണ്ടന്നും അവര്‍ ആരോപിച്ചു. ഈവിഷയത്തില്‍ രാഷ്ട്രീയത്തിനധീതമായി ഒരു ചര്‍ച്ചനടത്തി പ്രശ്നം പരിഹരിക്കാന്‍ തയ്യാറാകുന്നില്ലന്നും രാത്രിയാത്രനിരോധം ഇങ്ങനെതന്നെ പോകണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!