നെല്ലച്ചന് ആദരവുമായി സ്‌തേഫാനോസ് തിരുമേനി
പത്മശ്രി പുരസ്‌കാരം ലഭിച്ച ചെറുവയല്‍ രാമേട്ടനെ വീട്ടിലെത്തി യാക്കോബായ സഭ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മോര്‍ സ്‌തേപ്പാനോസ് തിരുമേനിയുടെ നേതൃത്വത്തില്‍ ആദരിച്ചു. മണ്ണില്‍ പൊന്ന് വിളയിക്കുന്ന കര്‍ഷക ശ്രേഷ്ഠനായ രാമേട്ടനെ രാഷ്ട്രം ആദരിച്ചതിലൂടെ രാജ്യത്താകമാനമുള്ള കര്‍ഷക ജനതയും ആദരിക്കപ്പെട്ടതായി മെത്രാപ്പോലീത്ത പറഞ്ഞു. രാമനെ പൊന്നാട അണിയിച്ച ബിഷപ്പ് ഉപഹാരവും സമ്മാനിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി അതിരംപുഴ, ഭദ്രാസന കൗണ്‍സില്‍ അംഗം ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലില്‍, അക്ഷര കൂട് കോര്‍ഡിനോറ്റര്‍ ഫാ.ഷൈജന്‍ മറുതല, സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ.എം.ഷിനോജ്, യൂത്ത് അസോസിയേഷന്‍ മേഖലാ സെക്രട്ടറി അമല്‍ കുര്യന്‍, കെ.എസ്.സാലു എന്നിവര്‍ ഒപ്പമുണ്ടായിന്നു.