പൂര്‍വ്വ വിദ്യാര്‍ത്ഥി സൗഹൃദ സംഗമം 29ന്
മാനന്തവാടി ഗവ: ഹൈസ്‌കൂള്‍ 1982 എസ്.എസ്.എന്‍.സി പ്രഥമ പൂര്‍വ്വ വിദ്യാര്‍ത്ഥി സൗഹൃദ സംഗമം ജനുവരി 29 ന് നടക്കും.മാനന്തവാടി അമ്പുകുത്തി സെന്റ്‌തോമസ് ഓഡിറ്റോറിയത്തിലാണ് സംഗമം നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എട്ട് ഡിവിഷനിലായി 400 ല്‍ പരം പഠിതാക്കള്‍ ഉണ്ടായിരുന്ന 82 അധ്യയന വര്‍ഷത്തിലെ ഓര്‍മ്മകള്‍ പുതുക്കി 40 വര്‍ഷങ്ങള്‍ക്കുശേഷം കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും ആയി കഴിയുന്നവര്‍ ഈ സംഗമത്തില്‍ ഒത്തു കൂടും.29 ന് രാവിലെ 9 മണി മുതല്‍ 2 മണി വരെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും 3 മുതല്‍ 8 മണി വരെ കുടുംബ സംഗമവും, അധ്യാപകരെ ആദരിക്കലും, കലാവിരുന്നും സംഘടിപ്പിക്കും . സൗഹൃദ കൂട്ടായ്മയിലെ 50 ഓളം ഗായിക ഗായകന്മാര്‍ അംഗങ്ങള്‍ നയിക്കുന്ന സ്വാഗത ഗാനവും ഉണ്ടാകുമെന്നും സംഘാടകര്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ പി.കെ.മനോജ് മാസ്റ്റര്‍, പി.കെ.റാഫി, കെ.ജെ.കുര്യന്‍, എം.പ്രദീപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.