വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ ഇന്നും ജനകീയ തിരച്ചില്‍.ദുരന്തമേഖലകളെ ആറായി തിരിച്ചാണ് തിരച്ചില്‍ നടക്കുന്നത്.ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്ന പ്രദേശവാസികള്‍ തിരച്ചിലിനുണ്ട്.കഡാവര്‍ നായ്ക്കളെയും തിരച്ചിലിന്.പ്രദേശത്ത് നിന്നും സൈന്യം പൂര്‍ണമായും മടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ചൂരല്‍മലയില്‍ തുടര്‍ന്ന സംഘാംഗങ്ങളാണ് മടങ്ങിയത്.3 സൈനിക ഉദ്യോഗസ്ഥര്‍ മാത്രമാണ് സ്ഥലത്ത് തുടരുന്നത്.ബെയ്‌ലി പാലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ ഉദ്യോഗസ്ഥര്‍ ഏകോപിപ്പിക്കും.