കൊളഗപ്പാറ ചൂരിമല പൊരുങ്ങോട്ടില്‍ പൗലോസിന്റെ 17 ലിറ്റര്‍ പാല്‍ കറക്കുന്ന പശുവിനെയാണ് കടുവ കൊന്നത്. ഇന്ന് രാവിലെ 7മണിയോടെയാണ് സംഭവം. വീടിനുസമീപത്തെ ബീനാച്ചി എസ്റ്റേറ്റിനോട് ചേര്‍ന്ന് സ്ഥലത്ത് മേയാന്‍ കെട്ടിയ പശുവിനെയാണ് കടുവ ആക്രമിച്ചുകൊന്നത്.വനംവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.തുടര്‍ച്ചയായി കടുവ ആക്രമണത്തില്‍ പശുഅടക്കമുള്ള വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുന്നതില്‍ സ്ഥലം സ്ന്ദര്‍ശിച്ച സുല്‍ത്താന്‍ബത്തേരി ക്ഷീരസഹകരണ സംഘം പ്രസിഡണ്ട് കെ കെ പൗലോസ്് പ്രതിഷേധമറിയിച്ചു. കടുവയെ പിടികൂടി കര്‍ഷകര്‍ക്ക് സുരക്ഷയൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.