‘കല്‍പ്പറ്റ സൗന്ദര്യവല്‍ക്കരണത്തില്‍ മുഴച്ച് നില്‍ക്കുന്നത് അഴിമതി’; എല്‍ഡിഎഫ് മാര്‍ച്ച് നടത്തി

0

കല്‍പ്പറ്റ നഗരം മോടിപിടിപ്പിക്കുന്നതിന്റെ മറവില്‍ നഗരസഭ അഴിമതി നടത്തുന്നുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് നഗരസഭാ കമ്മിറ്റി നഗസഭയിലേക്ക് മാര്‍ച്ച് നടത്തി. സൗന്ദര്യവല്‍ക്കരണത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചായിരുന്നു മാര്‍ച്ച്. സൗന്ദര്യവല്‍ക്കരണത്തില്‍ മുഴച്ച് നില്‍ക്കുന്നത് അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് കുറ്റപെടുത്തിയായിരുന്നു മാര്‍ച്ച്.

വിജയപമ്പ് പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരവധി നേതാക്കള്‍ പങ്കെടുത്തു. അശാസ്ത്രീയമായാണ് നടപ്പാത നിര്‍മിക്കുന്നതെന്നും നടപ്പാതെ പൂര്‍ത്തിയാക്കാതെയും പല സ്ഥലത്തും തകര്‍ന്നുകിടക്കുന്ന സ്ലാബുകള്‍ മാറ്റാതെയും സൗന്ദര്യവല്‍ക്കരണം നടത്തുന്നത് പരിഹാസ്യമാണെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. നഗരത്തിലെ പല കെട്ടിടങ്ങളെയും സംരക്ഷിക്കാന്‍ തോന്നിയ രീതിയില്‍ അളവുകള്‍ വെട്ടിക്കുറച്ചു കുറച്ചു കൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തിയാണ് നടത്തിയിട്ടുള്ളതെന്നും, സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയ സ്ഥലംപോലും ഏറ്റെടുക്കാതെയുള്ള ഓവുചാല്‍ നിര്‍മാണത്തില്‍ വലിയതോതില്‍ അഴിമതി നടത്തിയിട്ടുണ്ടെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

ആനപ്പാലം ജങ്ഷനില്‍ നടന്ന പ്രതിഷേധയോഗം സിപിഐ എം ഏിയാസെക്രട്ടറി എം മധു ഉദ്ഘാടനം ചെയ്തു. വി. ദിനേശന്‍ സമരത്തില്‍ അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ കെ. സുഗതന്‍, എന്‍.ഒ ദേവസ്യ, സി.കെ നൗഷാദ്, സി.കെ ശിവരാമന്‍, പി.കെ അബു, വി. ബാവ എന്നിവര്‍ സംസാരിച്ചു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!