ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ കാണികളെ വിസ്മയിപ്പിച്ച നൃത്ത ചുവടുകളുമായി സുല്‍ത്താന്‍ ബത്തേരി പൂമല സെന്റ് റോസെല്ലോസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിലെ വിദ്യാര്‍ഥിനികള്‍. സംസാര- കേള്‍വി പരിമിതികളെ മറികടന്ന് ആരെയും അതിശയിപ്പിക്കുന്ന നൃത്ത ചുവടുകളാണ് വിദ്യാര്‍ത്ഥിനികള്‍ കാഴ്ചവെച്ചത്.പിഴക്കാത്ത ചുവടുകളും താളവുമായി ആടിത്തിമിര്‍ത്ത കുട്ടികള്‍ ഏവരെയും അത്ഭുപ്പെടുത്തി. മന്ത്രി ആര്‍ ബിന്ദുവും എം.എല്‍.എമാരായ ടി. സിദ്ദിഖും ഒ.ആര്‍. കേളുവും ജില്ലാ കളക്ടര്‍ എ ഗീതയും വിദ്യാര്‍ത്ഥികളെ പ്രശംസിച്ചു. അക്സാന വര്‍ഗീസ്, അമൃത ബിനീഷ്, പി.ബി ശ്രീവിദ്യ, സി.എ അര്‍ജിത, റോസ്മരിയ ഫിലിപ്പ്, എന്‍.കെ ഫിദ, ഫാത്തിമ തെന്‍ഹ എന്നീ വിദ്യാര്‍ത്ഥിനികളാണ് നൃത്തം അവതരിപ്പിച്ചത്. ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജിലെ കോമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ കെ പി സമീറാണ് കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചത്.