സഹകരണ ബാങ്ക് ശതാബ്ദി മന്ദിരവും,നീതി സൂപ്പര്‍ മാര്‍ക്കറ്റും ഉദ്ഘാടനം 26ന്.
തരുവണ സര്‍വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി മന്ദിരത്തിന്റെയും നീതി സൂപ്പര്‍ മാര്‍ക്കറ്റിന്റെയും ഉദ്ഘാടനം ജനുവരി 26ന് രാവിലെ 11 മണിക്ക് പീച്ചങ്കോട് നടക്കുമെന്ന് ബാങ്ക് ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ശതാബ്ദി മന്ദിരം ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എയും, നീതി സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ടി.സിദീഖ് എം.എല്‍.യും ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയും ഒരുമിച്ചും നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അദ്ധ്യക്ഷനായിരിക്കും.നൂറുവര്‍ഷം പിന്നിട്ട ബാങ്കിന്റെ ശതാബ്ദി ആഘോഷ നിറവില്‍ നടക്കുന്ന പരിപാടിയില്‍ ആദ്യകാല മെമ്പര്‍മാരെ ആദരിക്കല്‍, ബാങ്കില്‍ നിന്നും വിരമിച്ച ജീവനക്കാരെ ആദരിക്കല്‍, കാര്‍ഷിക നേഴ്‌സറി പ്രവര്‍ത്തി ഉദ്ഘാടനം തുടങ്ങിയ പരിപാടികളില്‍ സാമൂഹ്യ,രാഷ്ട്രീയ,സഹകരണ ഡിപ്പാര്‍ട്‌മെന്റ് രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്ത സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് കെ.ടി മമ്മൂട്ടി,ഡയറക്ടര്‍മാരായ മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍,ഉസ്മാന്‍ പള്ളിയാല്‍,സെക്രട്ടറി വിജയേശ്വരി തുടങ്ങിയവര്‍ പങ്കെടുത്തു.