പനമരത്ത് എ.ബി.സി.ഡി ക്യാമ്പ്
പനമരം ഗ്രാമ പഞ്ചായത്തില്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി എ.ബി.സി.ഡി ക്യാമ്പ് സെപ്റ്റംബര്‍ 14, 15, 16 തീയതികളില്‍ നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പട്ടിക വര്‍ഗ്ഗ വകുപ്പിന്റെയും ഐ.ടി വകുപ്പിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. പനമരം സെന്റ് ജൂഡ് പാരിഷ് ഹാളില്‍ നടക്കുന്ന എ.ബി.സി.ഡി ക്യാമ്പില്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പ് വരുത്തും. രേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാനുള്ള സേവനങ്ങളും നല്‍കുന്നതാണെന്ന് ജില്ലാ കളക്ടര്‍ എ. ഗീത അറിയിച്ചു.
കെല്‍ട്രോണില്‍ മാധ്യമ പഠനം; സ്പോട്ട് അഡ്മിഷന്‍
കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സിലേക്ക് കോഴിക്കോട് സെന്ററില്‍ സ്പോട്ട് അഡ്മിഷന്‍
നടക്കുന്നു. സെപ്റ്റംബര്‍ 14, 15, 16 തീയതികളില്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി രാവിലെ 10 മുതല്‍ 3 വരെ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് കോഴിക്കോട് സെന്ററിലെത്തി അഡ്മിഷനെടുക്കാം. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ബിരുദ ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. പ്രായ പരിധി 30 വയസ്സ്. വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002. ഫോണ്‍: 9544958182.
ജൈവവൈവിധ്യ കോണ്‍ഗ്രസ്: അപേക്ഷ ക്ഷണിച്ചു
പതിനഞ്ചാമത് ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ല, സംസ്ഥാന തലങ്ങളില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഫോട്ടോഗ്രാഫി, ഉപന്യാസ രചന, പ്രോജക്റ്റ് അവതരണം, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ നവംബര്‍ 10 നകം wyddcksbb@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അപേക്ഷ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralabiodiversity.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9656863232.
അധ്യാപക നിയമനം
പേരിയ ഗവ. ഹൈസ്‌കൂളില്‍ യു.പി.എസ്.ടി താല്‍ക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച്ച സെപ്തംബര്‍ 15 ന് രാവിലെ 10 ന് ഓഫീസില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍: 04935260168.
തരുവണ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.ടി ഹിന്ദി വിഷയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച സെപ്തംബര്‍ 15 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും അവയുടെ പകര്‍പ്പും സഹിതം ഹാജരാകണം.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
മാനന്തവാടി സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളേജില്‍ സിവില്‍ എഞ്ചിനീയിറിംഗ് വിഷയത്തില്‍ ദിവസവേതനടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീയിറിംഗില്‍ എം.ടെക് ബിരുദയോഗ്യതയുള്ള പി എസ്.സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 28 ന് രാവിലെ 11 ന് കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സല്‍ രേഖകളുമായി ഹാജരാകണം. പി.എച്ച്.ഡി/അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം.
വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ്; അപേക്ഷ നല്‍കണം
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വളര്‍ത്തുനായകള്‍ക്ക് മൃഗാശുപത്രികളില്‍ നിന്ന് വാക്സിന്‍ എടുത്ത് രേഖസഹിതം ഗ്രാമപഞ്ചായത്തില്‍ ലൈസന്‍സിന് അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം നായക്ക് വാക്സിനെടുത്ത രേഖയുടെ പകര്‍പ്പ്, നായയുടെ ഫോട്ടോ, ഉടമസ്ഥന്റെ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ നല്‍കണം. ലൈസന്‍സ് എടുത്തില്ലെങ്കില്‍ ഉടമസ്ഥന്റെ പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു വര്‍ഷത്തേക്ക് ആവശ്യമുള്ള പ്രിന്റ് ചെയ്ത പേപ്പര്‍ നിര്‍മ്മിത മെഡിസിന്‍ കവര്‍, എക്സറേ കവര്‍, സി.ടി കവര്‍ എന്നിവ ആവശ്യാനുസരണം വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. മുദ്രവെച്ച ടെണ്ടര്‍ സെപ്റ്റംബര്‍ 23 ന് വൈകിട്ട് 5 വരെ സ്വീകരിക്കും. ഫോണ്‍: 04935 240264.