ശ്രീമലക്കാരി ക്ഷേത്രം 26ന് നാടിന് സമര്‍പ്പിക്കും
പുനരുദ്ധാരണ പ്രവര്‍ത്തി കഴിഞ്ഞ തോണിച്ചാല്‍ ശ്രീമലക്കാരി ക്ഷേത്രം 26ന് നാടിന് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.26ന് രാവിലെ 9 മണിക്ക് പുനരുദ്ധാരണത്തിന് നേതൃത്വം നല്‍കിയ ശില്‍പ്പി ക്ഷേത്ര കമ്മിറ്റിക്ക് കയ്യേല്‍പ്പിക്കുന്ന ചടങ്ങ് നടക്കും. തുടര്‍ന്ന് ക്ഷേത്ര നവീകരണ പ്രവര്‍ത്തിയില്‍ പങ്കെടുത്തവരെ ആദരിക്കും.
ചിരപുരാതനമായ തോണിച്ചാല്‍ ശ്രീ മലക്കാരി ശിവക്ഷേത്രം മാസങ്ങള്‍ എടുത്താണ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്.ക്ഷേത്ര നവീകരണ പ്രവര്‍ത്തിയില്‍ പങ്കെടുത്തവരെ ആദരിക്കും. രാവിലെ 10.48നും 11.32നും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ ഒതയോത്ത് തറവാട്ടിലെ കാരണവന്‍മാരുടെ സാനിധ്യത്തില്‍ മലക്കാരി ദേവനെ ക്ഷേത്രത്തില്‍ കുടികൊള്ളിക്കുന്ന ചടങ്ങും നടക്കുമെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അഖില്‍ പ്രേം സി, പി.ബാലകൃഷ്ണന്‍, ശശിധരന്‍ ദ്വാരക തുടങ്ങിയവര്‍ സംസാരിച്ചു.