സംസ്ഥാന സ്‌ക്കൂള്‍ ഗെയിംസിന് ഗ്രൗണ്ടൊരുക്കി മാനന്തവാടി.
ജനുവരി 25 മുതല്‍ 27 വരെ സംസ്ഥാന സ്‌ക്കൂള്‍ ഗെയിംസിന്റെ ഗ്രൂപ്പ് മത്സരത്തിനൊരുങ്ങി മാനന്തവാടി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍.ജനുവരി 25 മുതല്‍ 27 വരെ നടക്കുന്ന മത്സരത്തില്‍ ആയിരത്തോളം കായിക താരങ്ങള്‍ മാറ്റുരയ്ക്കും.സംസ്ഥാന സ്‌ക്കൂള്‍ ഗെയിംസിന്റെ രണ്ട് ഗ്രൂപ്പ് മത്സരങ്ങളായ വടംവലിയും,ആര്‍ച്ചറി മത്സരങ്ങളുമാണ് മൂന്ന് ദിവസങ്ങളിലായി നടക്കുക.ആദ്യമായാണ് സ്‌ക്കൂള്‍ ഗെയിംസ് സംസ്ഥാന മത്സരം ജില്ലയില്‍ നടക്കുന്നത്.സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുമായി 1000ത്തോളം കായിക താരങ്ങള്‍ മേളയില്‍ മാറ്റുരയ്ക്കും.നാളെ രാവിലെ 10 മണിക്ക് ഒ.ആര്‍ കേളു എംഎല്‍എ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്‌ക്കൂള്‍ അധികൃതര്‍ പറഞ്ഞു.