മെഡിക്കല്‍ കോളേജിന്റെ അനാസ്ഥയ്‌ക്കെതിരെ ബിജെപി പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
വയനാട് മെഡിക്കല്‍ കോളേജിന്റെ അനാസ്ഥയ്‌ക്കെതിരെ ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി ധര്‍ണ്ണ കര്‍ഷക മോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ എം.കെ. ജോര്‍ജ്ജ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് ബോര്‍ഡ് മാറ്റി താലൂക്ക് ആശുപത്രി എന്നാക്കുന്നതാണ് നല്ലെതെന്നും ജോര്‍ജ് മാസ്റ്റര്‍ .
വയനാട് മെഡിക്കല്‍ കോളേജ് എന്നൊരു പേരുമാത്രം നല്‍കികൊണ്ട് വയനാട്ടിലെ പാവപ്പെട്ട ജനങ്ങളെ കബളിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.ഒരു താലൂക് ആശുപത്രിയുടെ സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഈ ആശുപത്രി ഒരു റെഫറല്‍ ആശുപത്രി മാത്രമായി മാറിയിരിക്കുകയാണ്. ഒരു രോഗിക്ക് ആവശ്യമായ സി ടി സ്‌കനോ, ലാബ് സൗകര്യങ്ങളോ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. ഒരു മെഡിക്കല്‍ കോളേജിന്റെ എല്ലാ സൗകര്യങ്ങളും ഉടന്‍ തന്നെ തുടങ്ങിയില്ലങ്കില്‍ ബിജെപി കൂടുതല്‍ സമരപരിപാടിയുമായി മുന്നിട്ടിറങ്ങുമെന്നു ജോര്‍ജ്ജ് മാസ്റ്റര്‍ പറഞ്ഞു. മഹേഷ് വാളാട് അദ്ധ്യക്ഷത വഹിച്ചു. പള്ളിയറ മുകുന്ദന്‍, ഒബിസി മോര്‍ച്ച സംസ്ഥാന സമതിയഗം പുനത്തില്‍ രാജന്‍, ബി.ജെ.പിജില്ല ഭാരവാഹികളായ കണ്ണന്‍ കണിയാരം, അഖില്‍ പ്രേം, കെ ജയേന്ദ്രന്‍ , മാധവന്‍ ഇടിക്കര, മനോജ് മാരിയില്‍ എന്നിവര്‍ സംസാരിച്ചു. ശരത് കുമാര്‍, അഖില്‍ കണിയാരം സന്തോഷ് ജി, സുനില്‍ കുമാര്‍, കെ പി മോഹനന്‍, കൂവണ വിജയന്‍, മനു വര്‍ഗീസ്, ശങ്കരന്‍ ചെമ്പുവെട്ടി, അരീക്കര ചന്ദു, ഗിരീഷ് കട്ടക്കളവും. പ്രദിപ് തുടങ്ങിയവര്‍ സംസാരിച്ചു.