യുവാവ് ചികിത്സാ സഹായം തേടുന്നു

0

 

വാഹനാപകടത്തില്‍ പരിക്കേറ്റ് അത്യാസന്ന നിലയില്‍ കോഴികോട് ആശുപത്രില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു. കാട്ടികുളം കരിയാടന്‍ ബഷീറിന്റെ മകന്‍ ആഷിക് (25) ആണ് ഉദാരമതികളുടെ സഹായം തേടുന്നത്.ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നതായി ചികിത്സാ സഹായ കമ്മിറ്റി മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം കാട്ടികുളത്ത് നടന്ന വാഹനാപകടത്തിലാണ് ആഷികിന് ഗുരുതര പരിക്ക് പറ്റിയത്. നിലവില്‍ കോഴിക്കോട് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ഓപ്പറേഷന്‍ നടത്തിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതിനാകട്ടെ 10 ലക്ഷം രൂപയോളം ചിലവും വരും
നിത്യരോഗിയായ മാതാപിതാക്കള്‍ക്ക് ആശ്രയമായിരുന്നു ആഷിക്. ഇത്തരമൊരു അവസ്ഥയില്‍ നിര്‍ദ്ധന കുടുംബമായ ഇവര്‍ക്ക് ആഷിക്കിന്റെ ചികിത്സാ ചിലവ് താങ്ങാവുന്നതിലും അപ്പുറമാണ്.

ഇയൊരു സാഹചര്യത്തിലാണ് നാട്ടുകാര്‍, ഒ.ആര്‍ കേളു എം.എല്‍.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍ എന്നിവര്‍ രക്ഷാധികാരികളായും സി.കെ. സുനില്‍കുമാര്‍ ചെയര്‍മാനായും ടി.കെ. ഹമീദ് കണ്‍വീനറായി ചികിത്സാ സഹായ കമ്മിറ്റിക്ക് രൂപം നല്‍കിയത്.

KATTIKULA GRAMEEN BANK
AC 40404101112436
IFSE code KLGB00

ഇനി ഇവര്‍ക്ക് സഹായം ഉദാരമതികളായവരുടെ സഹായമാണ്.വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ റുഖിയ സൈനുദീന്‍,വാര്‍ഡ് മെമ്പര്‍ എം. പ്രഭാകരന്‍, കെ.കെ.ശ്രീജിത്ത്, ടി.പി. പ്രിയേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!