സന്നദ്ധ സംഘടനകളിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി

0

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കുന്ന ജില്ലയിലെ സന്നദ്ധ സംഘടനകളിലെ അംഗങ്ങള്‍ക്ക് എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ ദുരന്ത നിവാരണ മാര്‍ഗ്ഗങ്ങളുടെ പരിശീലനം നല്‍കി.ഈ പരിശീലനത്തിലൂടെ പൊതുസമൂഹത്തെ ദുരന്ത സമയങ്ങളില്‍ സഹായിക്കാന്‍ സന്നദ്ധമാക്കുകയാണ് ലക്ഷ്യം.ജില്ലാ അഡ്മിനിസ്‌ട്രേഷന്‍,ഡിഡഎംഎ, വയനാട് ഐ.എ.ജി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.ആദ്യ സെഷന്‍ എഡിഎം ഷാജു എന്‍.ഐയും,രണ്ടാമത്തെ സെഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അജീഷ് കുന്നത്തും ഉദ്ഘാടനം ചെയ്തു.വയനാട് ഐ എ ജി കണ്‍വീനര്‍ ഫാ. ബെന്നി ഇടയത്ത് അധ്യക്ഷനായിരുന്നു.

എന്‍ഡിആര്‍എഫ് ടീം സബ്ബ് ഇന്‍സ്പെക്ടര്‍ കൗശല്‍ കെ.ആര്‍ പരിവ, ഡിഡിഎംഎ ജൂനിയര്‍ സുപ്രണ്ട് ജോയ് തോമസ്, ഡോ.കരുണാകരന്‍ അഖില്‍ദേവ്, ഹസാര്‍ഡ് അനലിസ്റ്റ് അരുണ്‍ പീറ്റര്‍, സന്ദീപ്.പി,എന്‍ഡിആര്‍എഫ് കോണ്‍സ്റ്റബിള്‍മാരായ ശിവകൃഷ്ണ.പി, അഖില്‍ എം.കെ, വയനാട് ഐ എ ജി എക്‌സിക്യൂട്ടീവ് മെംബേര്‍സ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!