കാട്ടാന തകര്‍ത്ത കല്‍മതില്‍ പുനര്‍ നിര്‍മ്മിക്കാന്‍ നടപടിയില്ല

0

നടവയല്‍ – ചെക്കിട്ട വനാതിര്‍ത്തിയില്‍ നിര്‍മ്മിച്ച കല്‍മതില്‍ കാട്ടാന തകര്‍ത്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും , മതില്‍ പുനര്‍ നിര്‍മ്മിക്കാന്‍ . വനം വകുപ്പ് അനാസ്ഥ കാട്ടുന്നതായി പരാതി .ഏകദേശം 100 മീറ്ററോളം ഭാഗത്ത് ഭിത്തി തകര്‍ന്ന് കിടക്കുകയാണ്.വീണ്ടും കടുവയും,ആനയും,കാട്ടുപന്നിയും നാട്ടിലേക്ക് വ്യാപകമായി ഇറങ്ങാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. തകര്‍ന്ന് കിടക്കുന്ന മതില്‍ പുന:സ്ഥാപിക്കാന്‍ അധികൃതര്‍ നടപടി സ്വികരിച്ചില്ലങ്കില്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് തീരുമാനം.
ചെക്കിട്ട കോളനിയോട് ചേര്‍ന്ന് കാട്ടാന തകര്‍ത്ത മതിലിന് സമീപം വനത്തില്‍ മൃഗങ്ങള്‍ക്ക് കുടിവെളളം ഒരുക്കുന്നതിനായി വനം വകുപ്പ് വലിയകുളം നിര്‍മ്മിച്ചിരുന്നു. ഇതിനടുത്ത് എത്തുന്ന കാട്ടാനകളാണ് മതില്‍ തകര്‍ത്ത് കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത് .
കോടികള്‍ മുടക്കി വനം വകുപ്പ് നിര്‍മിച്ച കല്‍മതില്ലാണ് കാട്ടാന തകര്‍ത്തത് . പാതിരി സൗത്ത് സെക്ഷന്‍ വനത്തില്‍ ചെക്കിട്ടയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച കന്മതില്‍ പുന:നിര്‍മിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടും,വനം വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല .

Leave A Reply

Your email address will not be published.

error: Content is protected !!